മുംബൈ- ടെലിവിഷന്‍ താരം ആദിത്യ സിംഗ് രജ്പുതിനെ വീട്ിടലെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സപ്ലിറ്റ്‌സ് വില്ല 9 ല്‍ ശ്രദ്ധേയ വേഷം കാഴ്ചവെച്ച ആദിത്യയെ മുംബൈ അന്ധേരിയിലുള്ള വസതിയില്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും വാച്ച്മാനും ചേര്‍ന്ന് ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടിലെന്നും ആദിത്യയുടെ മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.