Sorry, you need to enable JavaScript to visit this website.

സുഹാനക്ക് സസ്‌പെന്‍സ് ആഘോഷം ഒരുക്കി ബഷീര്‍ ബഷിയും മഷൂറയും

കോഴിക്കോട്- യുട്യൂബില്‍ വണ്‍ മില്യണ്‍ നേട്ടം കരസ്ഥമാക്കിയ സുഹാനക്ക് സസ്‌പെന്‍സ് ആഘോഷം ഒരുക്കി ഭര്‍ത്താവ് ബഷീര്‍ ബഷിയും രണ്ടാം ഭാര്യ മഷൂറയും. മൂന്നു പേരും യട്യൂബില്‍ താരങ്ങളാണ്. ബഷീറും മഷൂറയും നേരത്തെ തന്നെ വണ്‍ മില്യണ്‍ നേട്ടം കൈവരിച്ചിരുന്നു. രണ്ട് ഭാര്യമാരും മക്കളും ബഷീറിനോടൊപ്പം തന്നെയാണ് താമസം.
വണ്‍ മില്യണ്‍ അടിക്കുന്നത് ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് മുന്‍കൂട്ടി വീഡിയോ പങ്കുവെക്കാതിരുന്നതെന്നുമാണ് സുഹാന പറയുന്നത്.
ബഷീറും മഷൂറയും മകള്‍ സുനൈനയും ചേര്‍ന്നാണ് സുഹാന അറിയാതെ ആഘോഷം ഒരുക്കിയത്.
കുടുംബത്തില്‍ ആദ്യം വണ്‍ മില്യണ്‍ നേടിയത് മഷൂറയായിരുന്നു. നിരന്തരമായി വീഡിയോകള്‍ പങ്കുവെക്കുന്നയാളാണ് മഷൂറ. രണ്ടമത് വണ്‍ മില്യണ്‍ നേട്ടം ബഷീറിന് കിട്ടി. വളരെ കുറച്ച് വീഡിയോകള്‍ മാത്രം പങ്കുവെച്ചാണ് സുഹാന വണ്‍ മില്യണ്‍ നേട്ടം കരസ്ഥമാക്കിയത്.
ആകെ 224 വീഡിയോകളാണ് സുഹാനയുടെ ചാനലില്‍ അപ്‌ലോഡ് ചെയ്തത്.  518 വീഡിയോകള്‍ ബഷീറും 876 വീഡിയോകള്‍ മഷൂറയും അപ് ലോഡ് ചെയ്തിരുന്നു.

 

Latest News