16 കാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം, അധ്യാപിക അറസ്റ്റില്‍

ലോസാഞ്ചലസ്- പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കാലിഫോര്‍ണിയയിലെ ഹൈസ്‌കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
യുകൈപ ഹൈസ്‌കൂള്‍ അധ്യാപിക ട്രേസി വാന്‍ഡര്‍ഹള്‍സ്റ്റിനെ (38)  രാത്രി 11 മണിയോടെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ആരോപണങ്ങള്‍ അന്വേഷിച്ചതായും സംശയാസ്പദമായി കണ്ടതാും സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി പോലീസ് അറിയിച്ചു.
ഇരയായ 16 വയസ്സുകാരന്‍ ഇപ്പോഴും യുകൈപ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണോയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
യുകൈപ ഹൈസ്‌കൂളിന്റെ ഫേസ്ബുക്ക് പേജ് അനുസരിച്ച്, 2013ല്‍ വണ്ടര്‍ഹള്‍സ്റ്റ് അവരുടെ ഫാക്കല്‍റ്റിയില്‍ ചേര്‍ന്നു. 2017ല്‍ സ്‌കൂളിന്റെ മികച്ച അധ്യാപികയായി അവര്‍ അംഗീകരിക്കപ്പെട്ടു.
സ്‌കൂളില്‍ കണക്ക് പഠിപ്പിച്ചിരുന്ന വണ്ടര്‍ഹള്‍സ്റ്റിനെ സാന്‍ ബെര്‍ണാര്‍ഡിനോയിലെ സെന്‍ട്രല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 30,000 ഡോളറിനാണ് ജാമ്യം അനുവദിച്ചത്.

 

Latest News