കോട്ടയം- ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് ജൂണ്‍ രണ്ടിന് കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. സിവിലിയന്‍ പ്രൊഡക്ഷന്‍സ് ആന്റ് നവയുഗ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സോമു മാത്യുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം ഹര്‍ഷിദയാണ് നായിക.
ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരിലാല്‍, ബിനോയ് വേളൂര്‍, സഞ്ജു ജോഷിമാത്യു, ജോസ് കല്ലറക്കല്‍, സഞ്ജു നെടുംകുന്നേല്‍, മഹേശ്വര്‍, ഡോ. അനീസ് മുസ്തഫ, സാജന്‍, സുരേന്ദ്രന്‍ കുറവിലങ്ങാട്, അനീഷ അനീഷ്, ദേവനന്ദിനി കൃഷ്ണ, ഡോ. സ്മിത പിഷാരടി, ജിന്‍സി ചിന്നപ്പന്‍, ജയശ്രീ ഉപേന്ദ്ര നാഥ്, ബിന്‍സി ജോബ്, ദേവിക ലാലു, ലൈല ഒറവക്കല്‍, മഞ്ജു, ബേബി ഭദ്ര പ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു.
രചന- ജോഷി മാത്യു, ക്യാമറ- ജോബിന്‍, മേക്കപ്പ്- പട്ടണം റഷീദ്, സുരേഷ് ചമ്മനാട്, കലാസംവിധാനം- ജി ലക്ഷ്മണ്‍ മാലം, സംഗീതം- ജയ്, ഗാനം- സ്മിത പിഷാരടി, കോസ്റ്റ്യൂംസ്- രാജി എം. നായര്‍, നിര്‍മ്മാണം- നെവിന്‍ മൈക്കിള്‍, സോമു മാത്യു.