ദിസ്പൂര്‍: ലഹരി വിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ കടുത്ത തീരുമാനവുമായി അസമിലെ മൊറിഗന്‍ ജില്ലയിലെ മൊയ്റാബറി പള്ളിക്കമ്മിറ്റി. ലഹരി ഉപയോഗത്തിനിടയിലോ വില്പ്പനയ്ക്കിടയിലോ മരിക്കുന്നവരുടെ മൃതദേഹം സംസ്ക്കാരിക്കുകയോ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്നാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം.
മയക്കു മരുന്നിന്റെ വിപത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം തീരുമാനമെടുത്തതെന്ന് പള്ളിക്കമ്മിറ്റിയെ ഉദ്ധരിച്ച് എന്‍. ഡി. ടി. വി റിപ്പോര്‍ട്ട് ചെയ്തു.
നിരവധി കുട്ടികള്‍ ഉള്‍പ്പെടെ ലഹരിക്ക് അടിമയായ മൊയ്റാബറിയിലും സമീപ പ്രദേശങ്ങളിലും അനധികൃത ലഹരി ഉപയോഗം വളരെ അധികമാണെന്ന് ഖബര്സ്ഥാന് കമ്മിറ്റി പ്രസിഡന്റ് മെഹ്ബൂബ് മുഖ്താര്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് തീരുമാനമെടുത്തത്. പ്രദേശത്തെ ലഹരി ഉപയോഗത്തിനെതിരെയുള്ള ധീരമായ തീരുമാനമാണ് തങ്ങളുടേതെന്നും അദ്ദേഹം പറയുന്നു.