Sorry, you need to enable JavaScript to visit this website.

ബൈജൂസ് ആല്‍ഫക്കെതിരെ ആരോപണം, അമ്പതു കോടി ഡോളര്‍ പൂഴ്ത്തി

രാജ്യത്തെ മുന്‍നിര ടെക് കമ്പനിയായ ബൈജൂസ് ആല്‍ഫ അമ്പതു കോടി ഡോളര്‍ പൂഴ്ത്തിയതായി വായ്പാ ദാതാക്കള്‍. കടക്കാരുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബൈജൂസ് വന്‍തുക ഒളിപ്പിച്ചിരിക്കുന്നതെന്ന് കമ്പനിക്ക് വായ്പ നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ ആരോപിക്കുന്നു. ഡെലാവെയറിലെ കോടതിയില്‍ നടന്ന നിയമനടപടികള്‍ക്കിടെയാണ് ബൈജൂസിനെതിരെ ഈ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കമ്പനിയുടെ നിയന്ത്രണം ആരുടെ കൈകളിലായിരിക്കണം എന്ന തര്‍ക്കത്തിന്മേല്‍ ബൈജൂസ് ആല്‍ഫ ഡെലാവെയറില്‍ നിയമനടപടി നേരിടുന്നുണ്ട്.

ഈ വര്‍ഷാദ്യം കമ്പനി തിരിച്ചടവുകള്‍ മുടക്കിയതോടെ, തങ്ങളുടെ പ്രതിനിധിയെ കമ്പനിയുടെ നിയന്ത്രണമേല്‍പ്പിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് വായ്പാദാതാക്കളുടെ പക്ഷം. തങ്ങളുടെ പ്രതിനിധിയായ തിമോത്തി ആര്‍. പോളിനെ ബൈജൂസ് ആല്‍ഫയുടെ തലപ്പത്തിരുത്താനാണ് വായ്പാദാതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനി എന്നവകാശപ്പെടുന്ന ബൈജൂസ് ഇന്നേവരെ നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തര്‍ക്കം.
പ്രതിസന്ധികളുമായി ബന്ധപ്പെട്ട് കടക്കാരെ പ്രീതിപ്പെടുത്താനായി 120 കോടി ഡോളറോളം വരുന്ന കടബാധ്യത പുനര്‍രൂപീകരിക്കാനുള്ള നടപടികള്‍ ബൈജൂസ് മാസങ്ങള്‍ക്കു മുന്നേ തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ കമ്പനിയുടെ ഓഫീസുകളില്‍ പരിശോധനയും നടന്നിരുന്നു. ഈ വര്‍ഷമാദ്യം ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം കൊടുമ്പിരിക്കൊണ്ടതിനു പിന്നാലെയായി, ബൈജൂസ് ആല്‍ഫയില്‍ നിന്നും അമ്പതു കോടി ഡോളര്‍ കമ്പനിയ്ക്കു പുറത്തേക്ക് കൈമാറ്റം ചെയ്തതായി ഉയര്‍ന്ന മാനേജര്‍ സ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

 

Latest News