Sorry, you need to enable JavaScript to visit this website.

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്  അഭിനയം നിര്‍ത്താനൊരുങ്ങുന്നു

ചെന്നൈ- സൂപ്പര്‍താരം രജനീകാന്ത് അരനൂറ്റാണ്ടോളംനീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന 'ജയിലര്‍' കൂടാതെ രണ്ടുചിത്രങ്ങളില്‍കൂടി അഭിനയിച്ചശേഷം സിനിമയോട് വിടപറയുമെന്നാണ് വിവരം.ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തില്‍ രജനിയായിരിക്കും നായകന്‍. അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിര്‍ത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തില്‍ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനും നടനുമായ മിഷ്‌കിന്‍ പറഞ്ഞു.
2017-ല്‍ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി പാര്‍ട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'അപൂര്‍വ രാഗങ്ങള്‍'(1975) ആണ് രജനീകാന്തിന്റെ ആദ്യ ചിത്രം. ജയിലര്‍ 169-ാം ചിത്രമാണ്.

Latest News