കൊല്‍ക്കത്ത - ദി കേരള സ്റ്റോറി സിനിമ നിരോധിച്ച ബംഗാള്‍ സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. ബംഗാളില്‍ ചിത്രത്തിന്റെ പൊതുപ്രദര്‍ശനം ആകാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിനിമ നിരോധിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാറിനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമൂഹികമായ മോശം സന്ദേശം ലക്ഷ്യം വെയ്ക്കുകയും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയുമാണ് സിനിമ ചെയ്യുന്നതെന്ന് ആരോപിച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കോട്ടത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിര്‍മ്മാതാവിന് വേണ്ടി ഹാജരായത്.