Sorry, you need to enable JavaScript to visit this website.

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി; മാധ്യമ പ്രവര്‍ത്തകനും സഹായിയും അറസ്റ്റില്‍

ന്യൂദല്‍ഹി- ഇന്ത്യയുടെ പ്രതിരോധ പദ്ധതികളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ വിവേക് രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) പ്രതിരോധ പദ്ധതികളും സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് കേസ്. വിവേക് രഘുവംശിയുടെ സഹായിയേയും സിബിഐ കസ്റ്റഡിയില്‍ എടുത്തു.
    കേസ് അസന്വേഷണത്തിന്റെ ഭാഗമായി സിബിഐ ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 12 ഇടങ്ങളില്‍ ചൊവ്വാഴ്ച പരിശോധന ശക്തമാക്കിയിരുന്നു. മതിയായ തെളിവുകള്‍ കണ്ടെടുത്തതിന് ശേഷമാണ് സിബിഐ അറസ്റ്റിലേക്ക് കടന്നത്. ആദ്യം ഡല്‍ഹി പോലീസാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസ് എടുത്തത്. വിഷയം സിബിഐ ഏറ്റെടുത്തതോടെ ഒഫീഷ്യല്‍സ് സീക്രട്ട്‌സ് ആക്ടിലെ മൂന്നാംവകുപ്പ് പ്രകാരം ചാരവൃത്തിക്കും ഇന്ത്യന്‍ പീനല്‍ കോഡിലെ 120 ബി വകുപ്പ് പ്രകാരം ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തു. പ്രതിരോധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അമേരിക്ക ആസ്ഥാനമായുള്ള വെബ്‌സൈറ്റിന്റെ ഇന്ത്യന്‍ കറസ്‌പോണ്ടന്റാണ് രഘുവംശി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


    അന്വേഷണത്തിനിടെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ചില രേഖകള്‍ കണ്ടെടുത്തതായി സിബിഐ വ്യക്തമാക്കി. വിവരങ്ങള്‍ ചോരുന്നത് വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇന്ത്യയിലും വിദേശത്തുമുള്ള രഘുവംശിയുടെ കൂട്ടാളികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സായുധ സേനകള്‍ ഭാവിയില്‍ നടത്താനിരിക്കുന്ന ആയുധ സംഭരണങ്ങളുടെ വിശദാംശങ്ങള്‍ രഘുവംശി ശേഖരിക്കുകയും വിദേശ രഹസാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്‌തെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിആര്‍ഡിഒയുടെയും സൈനിക പദ്ധതികളുടെയും രഹസ്യസ്വഭാവമുള്ള മിനുട്‌സുകള്‍, അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര വിവരങ്ങള്‍ അടക്കം ഇയാള്‍ കൈമാറിയെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.
    ജര്‍മ്മന്‍ മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ ഇന്ത്യയില്‍ നിന്നുള്ള ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്റായി വിവേക് രഘുവംശി പ്രവര്‍ത്തിച്ചിരുന്നതായി ഇയാളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. മാധ്യമരംഗത്ത് 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് വിവേക് രഘുവംശിക്ക്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന്റെ വാര്‍ത്ത അവസാനമായി പ്രസിദ്ധീകരിച്ചത്. പ്രതിരോധ കരാറുമായി ബന്ധപ്പെട്ട കുടിശിക പരിഹരിക്കുന്ന വിഷയത്തില്‍ ഇന്ത്യയും റഷ്യയും എങ്ങനെ ഒത്തുതീര്‍പ്പില്‍ എത്തിയെന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

 

 

Latest News