ബംഗളുരു- ഏറെ വിവാദങ്ങള്‍ക്ക് വഴിയരുക്കിയ ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ പ്രശ്‌സ്തയായ നടിയാണ് അദാ ശര്‍മ്മ. ഇപ്പോള്‍ ഇതാ അദാ ശര്‍മ്മയുടെ പുതിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുയാണ്. യൂട്യൂബര്‍ പവാനി മല്‍ഹോത്രയുമായുള്ള അഭിമുഖത്തിനിടെ തന്റെ യഥാര്‍ത്ഥ പേര് ചാമുണ്ഡേശ്വരി അയ്യര്‍ ആണെന്നും പിന്നീട് ആദാ ശര്‍മ്മ എന്നാക്കി മാറ്റിയെന്നും നടി വെളിപ്പെടുത്തി.
എന്തുകൊണ്ടാണ് ഇത്രയും ലളിതമായ ഒരു പേര് തിരഞ്ഞെടുത്തത് എന്ന അവതാരകയുടെ ചോദ്യത്തിന് അദാ ശര്‍മ്മ രസകരമായ മറുപടിയാണ് നല്‍കിയത്. തന്റെ യഥാര്‍ത്ഥ പേര് ചാമുണ്ഡേശ്വരി അയ്യര്‍ എന്നാണ്. യഥാര്‍ത്ഥ പേര് ഉച്ചരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ആളുകള്‍ക്ക് തന്റെ യഥാത്ഥ പേര് ശരിയായി പറയാന്‍ കഴിയില്ലെന്നും ഇതാണ് ചാമുണ്ഡേശ്വരി അയ്യര്‍ എന്ന് പേര് മാറ്റാന്‍ പ്രേരിപ്പിച്ചതെന്നും അദാ ശര്‍മ്മ വ്യക്തമാക്കി.
2008ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 1920. ഈ ചിത്രത്തില്‍ രജനീഷ് ദുഗ്ഗലിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് അദാ ശര്‍മ്മ ആദ്യമായി ശ്രദ്ധേയയായത്. ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നെങ്കിലും പിന്നീട് അദയുടെ ജനപ്രീതി പതുക്കെ ഇടിഞ്ഞു. ഏതാണ്ട് ഫീല്‍ഡ് ഔട്ടായി. പിന്നീട്, വിദ്യുത് ജംവാള്‍ നായകനായി എത്തിയ കമാന്‍ഡോ എന്ന ചിത്രത്തിലെ അദാ ശര്‍മ്മയുടെ പ്രകടനം ശ്രദ്ധേയമായി. ഹസീ തോ ഫേസി, സെല്‍ഫി തുടങ്ങിയ മറ്റ് ബോളിവുഡ് ചിത്രങ്ങളില്‍ അതിഥി വേഷങ്ങളിലും അദാ ശര്‍മ്മ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ദി കേരള സ്റ്റോറിയിലൂടെയാണ് അദ സിനിമ രംഗത്ത് ചുവട് ഉറപ്പിച്ചത്.