ഭോപ്പാല്‍- മധ്യപ്രദേശില്‍ അറസ്റ്റിലായ ഹിസ്ബുതഹ്‌രീര്‍ പ്രവര്‍ത്തകര്‍ നേരത്തെ ഹിന്ദുക്കളായിരുന്നുവെന്നും മതം മാറിയതാണെന്നും വെളിപ്പെടുത്തി ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്). അറസ്റ്റിലായ മൂന്ന് പേര്‍ മതം മാറിയ ശേഷ മറ്റുമതക്കാര വിവാഹം ചെയ്തുവെന്നും നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും പറയുന്നു.
അറസ്റ്റിലായവരില്‍ ഒരാള്‍ ഭോപ്പാലില്‍ കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്നുവെന്നും ഇവിടെ വെച്ചാണ് ആളുകളെ ഇസ്ലാമിലേക്ക് വശീകരിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.
അറസ്റ്റിലായ പ്രതികള്‍ പിന്നീട് ഇസ്ലാം സ്വീകരിച്ചവരാണെന്ന് മാധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. മുഹമ്മദ് സലീം എന്നയാളുടെ പഴയ പേര് സൗരഭ് ഭരദ്വാജ് എന്നാണ്. ദേവി പ്രസാദ് പാണ്ഡെയാണ് മതംമാറി അബ്ദുറഹ്മാന്‍ എന്ന പേരു സ്വീകരിച്ചത്. പ്രതികള്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം ചെയ്തുവെന്നും അവരെ ഇസ്ലാം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മുഹമ്മദ് സലീം, അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിയുടെ ഉടമസ്ഥതയിലുളള കോളേജില്‍ പ്രൊഫസറായിരുന്നുവന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവര്‍ ജിം പരിശീലകരും ഓട്ടോ ഡ്രൈവര്‍മാരും ടൈലര്‍മാരുമാണന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ആളുകളെ ബ്രെയിന്‍ വാഷ് ചെയ്ത് ഭീകരതയിലെത്തിക്കുകയാണ് സംഘം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റിലായവരെ മേയ് 19 വരെ എ.ടി.എസ് കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)