Sorry, you need to enable JavaScript to visit this website.

രാംചരണിന്റെ ഭാര്യയുമായി ഗോവ  സന്ദര്‍ശിച്ചെന്ന് പറഞ്ഞ യുവാവിന് കൂട്ടത്തല്ല് 

ഹൈദരാബാദ്-മഗധീര എന്ന രാജമൗലി ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിന് ഏറെ പ്രിയങ്കരനായി മാറിയ താരമായിരുന്നു രാംചരണ്‍. ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തോടെ രാജമൗലിയ്‌ക്കൊപ്പം രാംചരണിന്റെയും താരപരിവേഷം രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചു. അത് കൊണ്ട് തന്നെ താരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്.രാംചരണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പിന്തുടരുന്നവര്‍ക്ക് ഏറെ പരിചിതയാണ് താരത്തിന്റെ ഭാര്യയായ ഉപാസന കാമിനേനി. 2012 ലാണ് ഇരുവരും വിവാഹിതരായത്. താരത്തെയും പത്‌നിയെയും കുറിച്ച് അടുത്തിടെ പുറത്തു വന്ന ഒരു അഭിമുഖം വിവാദമായിരുന്നു. സുനിഷ്ഠ് എന്ന രാംചരണിന്റെയും ഉപാസനയുടെയും സുഹൃത്ത് എന്നവകാശപ്പെടുന്ന യുവാവ് അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു വിവാദത്തിന് തുടക്കമിട്ടത്.
ഉപാസന തന്റെ സുഹൃത്താണെന്നും അവരുടെ ഓഡിയില്‍ ഗോവയില്‍ യാത്ര പോയിരുന്നു എന്നുമായിരുന്നു അഭിമുഖത്തില്‍ യുവാവ് പറഞ്ഞത്. കൂടാതെ രാംചരണ്‍ തന്നോട് ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താന്‍ സഹായിക്കാമോ എന്ന് ചോദിച്ചതായും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.വീഡിയോ വൈറലായതിന് പിന്നാലെ സുനിഷ്ഠിനെതിരെ രാംചരണിന്റെ ആരാധകരുടെ വക ആക്രമണവുമുണ്ടായി. യുവാവിന്റെ ഫ്‌ളാറ്റിന് പുറത്ത് സംഘടിച്ചെത്തിയ ആരാധകര്‍ രാംചരണിനോടും ഉപാസനയോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദിച്ചത്. ആക്രമണത്തിന് പിന്നാലെ യുവാവിനെക്കൊണ്ട് മാപ്പ് പറയിക്കുന്നുമുണ്ട്. 
 

Latest News