Sorry, you need to enable JavaScript to visit this website.

നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ ആരോഗ്യ രംഗത്ത് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ഡബ്ല്യു. എച്ച്. ഒ

ജനീവ- ചാറ്റ് ജി. പി. ടി, ബാര്‍ഡ്, ബെര്‍ഡ് തുടങ്ങിയ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകളുടെ ഉപയോഗം ആരോഗ്യ സംരക്ഷണത്തെ ബാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. സാങ്കേതികവിദ്യകളെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിക്കുമെങ്കിലും അവയില്‍ നിന്നും വരുന്ന വിവരങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

പുതിയ സാങ്കേതകി വിദ്യകള്‍ പുറത്തിറക്കുമ്പോള്‍ ഉണ്ടാകുന്ന ജാഗ്രത ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ടൂള്‍സ് (എല്‍. എല്‍. എം) ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചാറ്റ് ജി. പി. ടി, ബാര്‍ഡ്, ബെര്‍ട് തുടങ്ങിയവ ഉള്‍പ്പെടുന്ന സാങ്കേതികവിദ്യയാണ് എല്‍. എല്‍. എം.

പരിശോധിക്കാത്ത സംവിധാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തെറ്റായ വിവരങ്ങള്‍ ലഭ്യമാകാന്‍ കാരണമാകുമെന്നും അതുകൊണ്ടുതന്നെ ആരോഗ്യ വിവരങ്ങള്‍ക്കായി എല്‍. എല്‍. എമ്മിനെ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഡബ്ല്യു. എച്ച്. ഒ പറയുന്നു. നിര്‍മിത ബുദ്ധിയില്‍ നിന്നും പക്ഷപാതപരമായ വിവരങ്ങള്‍ ലഭ്യമാകുന്നത് ആരോഗ്യമേഖലയില്‍ അപകട സാധ്യതകള്‍ സൃഷ്ടിച്ചേക്കും. അതുകൊണ്ടുതന്നെ ആശങ്കകള്‍ പരിഗണിച്ച് കൃത്യമായ തെളിവുണ്ടെങ്കില്‍ മാത്രമേ ആരോഗ്യ രംഗത്തുള്ളവരും നയരൂപീകരണ വിദഗ്ധരും നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Latest News