Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര തട്ടിപ്പ് കോളുകളില്‍ കുടുങ്ങരുത്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അന്താരാഷ്ട്ര നമ്പറുകളില്‍നിന്ന് ലഭിക്കുന്ന വ്യാജ കോളുകള്‍ വാട്‌സ്ആപ്പില്‍ തുടര്‍ക്കഥയായി മാറിയിരിക്കയാണ്. ദിവസങ്ങളായി ഇത്തരം വാട്‌സ്ആപ്പ് വ്യാജ വാര്‍ത്തകളെ കുറിച്ചാണ് വാര്‍ത്തകള്‍. ആളുകളെ കബളിപ്പിക്കാനും സ്വകാര്യ വിവരങ്ങള്‍ കരസ്ഥമാക്കാനും ധാരാളം തട്ടിപ്പുകാര്‍ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമിനെ ഉപയോഗിക്കുന്നു. വാട്‌സ്ആപ്പ് തട്ടിപ്പുകളെക്കുറിച്ച് നേരത്തെയും ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തട്ടിപ്പുകള്‍ തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി കമ്പനി അറിയിക്കുകയും ചെയ്തു.  
ഉപയോക്തക്കാള്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യുന്ന അക്കൗണ്ടുകള്‍ നിരോധിക്കകയാണ് കമ്പനി പ്രധാനമായും ചെയ്തിരുന്നത്. ഉപയോക്താക്കള്‍ നല്‍കുന്ന പരാതികള്‍  കൃത്യമാണെന്ന് കമ്പനി കണ്ടെത്തുകയാണെങ്കിലാണ് അക്കൗണ്ടുകള്‍ തടഞ്ഞിരുന്നത്.
+84, +62, +60 എന്നിങ്ങനെ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറുകളില്‍നിന്നാണ് ഇപ്പോള്‍ കൂടുതലായും അജ്ഞാത കോളുകള്‍ ലഭിക്കുന്നത്. ഇങ്ങനെ വ്യാജ കോളുകള്‍ ലഭിക്കുന്നവര്‍ നമ്പറുകള്‍ ട്വിറ്ററിലാണ് വെളിപ്പെടുത്തുന്നത്.  മലേഷ്യ, കെനിയ, വിയറ്റ്‌നാം, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം നമ്പറുകളില്‍ നിന്ന് പ്രവാസികള്‍ക്കും ധാരാളം വ്യാജ കോളുകള്‍ ലഭിക്കുന്നുണ്ട്. ഐ.എസ്.ഡി കോഡുകളാണ് ഏതൊക്കെ രാജ്യങ്ങളില്‍നിന്നാണെന്ന് കണ്ടെത്താന്‍ സഹായിക്ുകന്നത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടും നാലും വ്യാജ കോളുകളാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. പുതിയ സിം വാങ്ങുന്നവര്‍ക്ക് അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് കൂടുതല്‍ കോളുകള്‍ ലഭിക്കുന്നതായും ഉപയോക്താക്കള്‍ പറയുന്നു. മിക്ക കോളുകളും പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഇത്തരം കോളുകള്‍ എടുക്കാതിരിക്കുന്നതാണ് ബുദ്ധി. നിങ്ങള്‍ കോള്‍ അറ്റന്‍ഡ് ചെയ്താലും  ഫോണ്‍ ചെയ്തയാള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ തയാറാകരുത്. സാധനങ്ങള്‍ വില്‍ക്കുന്നതിനും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും പുറമെ, മസേജിംഗ് പ്ലാറ്റ്‌ഫോമില്‍ പാര്‍ട്ട് ടൈം ജോലി തട്ടിപ്പും നടക്കുന്നുണ്ട്.  അധികപേരും പാര്‍ട് ടൈം ജോലി തട്ടിപ്പിലാണ് കുടുങ്ങുന്നത്.
ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പില്‍ ലഭിക്കുന്ന വ്യാജ കോളുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തടയാന്‍ സാധിക്കും.  ഏതെങ്കിലും ചാറ്റ് തുറന്ന് സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ട് ഓപ്ഷന്‍ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ബ്ലോക്ക് ഓപ്ഷനിലെത്താം. ഉപയോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്യുന്നതിനുപുറമെ റിപ്പോര്‍ട്ടുചെയ്യാനും സാധിക്കും. മെനുവില്‍ രണ്ട് ഒപ്ഷനും ലഭ്യമാണ്.
അജ്ഞാതനില്‍നിന്ന് ലഭിക്കുന്ന സന്ദേശങ്ങളിലോ ലിങ്കുകളിലോ നിങ്ങള്‍ ക്ലിക്ക് ചെയ്യാതരിക്കുകയാണ് ഏറ്റവും പ്രധാനം. കാരണം ഇവയിലാണ് നിങ്ങളുടെ ഡേറ്റകളും പണവും കവരാനുള്ള ക്ഷുദ്രവെയര്‍ അടങ്ങിയിരിക്കുന്നത്.

 

Latest News