Sorry, you need to enable JavaScript to visit this website.

എട്ടുവയസുകാരിയെ 17-കാരൻ ബലാത്സംഗം ചെയ്തുകൊന്നു

ജയ്പൂർ- രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ബലാത്സംഗശ്രമം ചെറുത്തതിന് ആൺകുട്ടി എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു. തിങ്കളാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കാലിത്തൊഴുത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗത്തിനിടെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗശ്രമം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. 17 വയസ്സുള്ളയാളാണ് പ്രതി. ഇയാൾ ഒളിവിലാണ്. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
 

Latest News