ന്യൂദല്‍ഹി - കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ കടുത്ത നിലപാടുമായി കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ സംസ്ഥാന മുഖ്യമന്ത്രി പദത്തില്‍ ആദ്യ രണ്ട് വര്‍ഷം തന്നെ പരിഗണിക്കണമെന്നാണ് അദ്ദേഹം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യത്തെ രണ്ട് വര്‍ഷം സിദ്ധരാമയ്യക്കും പിന്നീട് ഡി കെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്‍ഡ് ഫോര്‍മുല. എന്നാല്‍ ഈ ഫോര്‍മുല അംഗീകരിക്കില്ലെന്നാണ് ശിവകുമാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന ശിവകുമാറിനെ ആദ്യം ടേമില്‍ മുഖ്യമന്ത്രിയാക്കിയാല്‍ അത് ബി.ജെ.പി ദേശീയ നേതൃത്വം മുതലെടുക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. സോണിയാ ഗന്ധിയെ നേരില്‍ കണ്ട് തന്റെ നിലപാട് അറിയിക്കുകയാണ് ഡി.കെ.ശിവകുമാറിന്റെ അടുത്ത ലക്ഷ്യം.