ബെംഗളൂര് - കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് നീളുന്നതിനിടെ സഹോദരനെ ഇറക്കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന്റെ കളി. ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ശിവകുമാറിന്റെ സഹോദരന് ഡി.കെ.സുരേഷ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്ഗയെയെ കണ്ടു. ശിവകുമാറിന്റെ അനുമതിയോടെയാണ് സുരേഷിന്റെ സന്ദര്‍ശനമെന്നാണ് വിവരം.ഡി.കെ.ശിവകുമാറിനെ പിന്തുണച്ച് വൊക്കലിഗ സമുദായ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ശിവകുമാറും ഹൈക്കമാന്‍ഡിന് മുന്നില്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മുന്നോട്ട് വെക്കുന്ന സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പ് നല്‍കണമെന്നാണ് ഡി.കെയുടെ ആവശ്യം. ഇതിനായി സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. ശിവകുമാറിന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഡി.കെ.ശിവകുമാര്‍ ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തും. സോണിയ അടക്കമുള്ള നേതാക്കളുമായി ശിവകുമാര്‍ കൂടിക്കാഴ്ച നടത്തുകയും തന്റെ ഡിമാന്റ് അറിയിക്കുകയും ചെയ്യും