നവാഗതനായ ഫെലിനിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ പുതിയ ചിത്രമാണ് തീവണ്ടി. തീവണ്ടി ജൂണ്‍ 29ന് തിയ്യേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആഗസ്റ്റ് സിനിമാസാണ് റിലീസ് മാറ്റിവെച്ചതായുളള വിവരം അറിയിച്ചിരിക്കുന്നത്
പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. തീവണ്ടിയില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കികൊണ്ടാണ് ടൊവിനോയുടെ പുതിയ ചിത്രമെത്തുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.