ലോസ് ആഞ്ചല്‍സ്- ഓപ്പണ്‍എ.ഐയുടെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് വെര്‍ച്വല്‍ കാമുകിയായി മാറി സ്‌നാപ് ചാറ്റ് താരം പണം വാരുന്നു.
സ്‌നാപ്ചാറ്റില്‍ ഏറെ സ്വാധീനമുള്ള 23 കാരി കാരിന്‍ മര്‍ജോരിയാണ് എ.ഐ കാമുകിയായി മാറി ഒരു മിനിറ്റ് സംസാരിക്കാന്‍ ഒരു ഡോളര്‍ വീതം ഈടാക്കുന്നത്.
കാരിന്റെ ശബ്ദവും പെരുമാറ്റരീതികളും വ്യക്തിത്വവും പകര്‍ത്തിയ എ.ഐ ചാറ്റ്‌ബോട്ട് നിര്‍മിച്ചാണ് അതുമായി സംസാരിക്കാന്‍ ആരാധകരില്‍ നിന്ന് മിനിറ്റിന് പണം ഈടാക്കുന്നത്.
ചാറ്റ്‌ബോട്ടില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ ഒരുലക്ഷം ഡോളര്‍ സമ്പാദിച്ചതായി 23കാരി അവകാശപ്പെട്ടു. വെര്‍ച്വല്‍ ഗേള്‍ ഫ്രന്റുമായി സംസാരിക്കാന്‍ ആയിരക്കണക്കിനാളുകള്‍ വെയിറ്റിംഗ് ലിസ്റ്റിലാണെന്നും കാരന്‍ പറഞ്ഞു. പ്രതിമാസം 50 ലക്ഷം ഡോളറെങ്കിലും സമ്പാദിക്കാനാകുമെന്നാണ് സ്‌നാപ് ചാറ്റ് താരം കണക്കു കൂട്ടുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)