മുംബൈ-പ്രവാസി ബിസിനസുകാരന്റെ മുക്കിടിച്ച് പൊട്ടിച്ച സംഭവത്തില്‍ നടന്‍ സെയ്ഫ് അലി ഖാനെതിരായ കേസില്‍ ജൂണ്‍ 15 ന് ആരംഭിക്കും.
2012ല്‍ മുംബൈയിലെ താജ് ഹോട്ടലില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. എന്‍ആര്‍ഐ വ്യവസായി ഇഖ്ബാല്‍ മിര്‍ ശര്‍മയെയും ഭാര്യാപിതാവിനെയും ആക്രമിച്ച കേസില്‍ സെയ്ഫ് അലി ഖാനും മറ്റ് രണ്ട് പേരുമാണ് പ്രതികള്‍. കേസിന്റെ വിചാരണ ജൂണ്‍ 15 മുതല്‍ ആരംഭിക്കുമെന്ന് കോടതി വൃത്തങ്ങള്‍ പറഞ്ഞു. തെളിവ് രേഖപ്പെടുത്തുന്നതിനായി സാക്ഷികള്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ശര്‍മ്മയെ മര്‍ദിച്ചെന്നും മൂക്ക് പൊട്ടിച്ചെന്നുമാണ് സെയ്ഫ് അലി ഖാനെതിരായ ആരോപണം.
ദക്ഷിണാഫ്രിക്കന്‍ വ്യവസായിയെയും ഭാര്യാപിതാവിനെയും മുംബൈയിലെ ആക്രമിച്ചുവെന്ന കേസില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഏപ്രില്‍ 24 ന് ഖാനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും എതിരായ കുറ്റങ്ങള്‍ വായിച്ചുകേള്‍പിച്ചിരുന്നു.
തെളിവുകള്‍ രേഖപ്പെടുത്തുന്നതിനായാണ് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചത്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന തീയതിയായ ജൂണ്‍ 15 ന് തന്നെ വിചാരണ ആരംഭിക്കുമെന്ന് പറയുന്നു.
2012 ഫെബ്രുവരി 22ന് താജ് ഹോട്ടലിനുള്ളിലെ വസാബി റസ്‌റ്റോറന്റില്‍ നടന്ന വഴക്കിനെ തുടര്‍ന്ന് വ്യവസായി ഇഖ്ബാല്‍ മിര്‍ ശര്‍മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഭാര്യയും നടിയുമായ കരീന കപൂര്‍ ഖാന്‍, സഹോദരി കരിഷ്മ കപൂര്‍, അഭിനേതാക്കളായ മലൈക അറോറ ഖാന്‍, അമൃത അറോറ എന്നിവരോടൊപ്പമായിരുന്നു സെയ്ഫ് അലി ഖാന്‍.
നടന്റെയും സുഹൃത്തുക്കളുടെയും സംസാരത്തില്‍ ശര്‍മ്മ പ്രതിഷേധിച്ചപ്പോള്‍, സെയ്ഫ് അലി ഖാന്‍ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് മൂക്കില്‍ അടിച്ച് പൊട്ടുകയും ചെയ്തതായി പോലീസ് പറയുന്നു. സെയ്ഫും സുഹൃത്തുക്കളും ചേര്‍ന്ന് ഭാര്യാപിതാവ് രാമന്‍ പട്ടേലിനെ മര്‍ദിച്ചതായി എന്‍ആര്‍ഐ വ്യവസായി ആരോപിച്ചിരുന്നു.
ശര്‍മ്മ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും തനിക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതാണ് ബഹളത്തിലേക്ക് നയിച്ചതെന്ന് സെയ്ഫ് അലി ഖാന്‍ പറഞ്ഞു. 2012 ഡിസംബര്‍ 21നാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)