Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഗാര്‍ഹിക ജോലിക്കാരുടെ ഹുറൂബ് പിന്‍വലിച്ചെന്ന് വ്യാജപ്രചാരണം

റിയാദ്-സൗദി അറേബ്യയില്‍ ഗാര്‍ഹിക ജോലിക്കാരുടെ പേരില്‍ സ്‌പോണ്‍സര്‍മാര്‍ ചുമത്തിയ ഹുറൂബ് കേസുകള്‍ ഓട്ടോമാറ്റിക് ആയി പിന്‍വലിച്ചെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഇത് സംബന്ധിച്ച് ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയത്. തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക ലിങ്കും ഇതോടൊപ്പം അറ്റാച്ച് ചെയ്താണ് പ്രചാരണം.
സൗദി അറേബ്യയില്‍ ഒളിച്ചോടിയതായി (ഹുറൂബ്) സ്‌പോണ്‍സര്‍മാര്‍ രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക ജോലിക്കാര്‍ ശ്രദ്ധിക്കുക. എല്ലാവരുടെയും ഹുറൂബ് ഓട്ടോമാറ്റിക് ആയി ക്ലിയര്‍ ആയിട്ടുണ്ട്. വേഗം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയെന്നാണ് പ്രചരിക്കുന്ന സന്ദേശം. പ്രചാരണം ശക്തിപ്പെട്ടപ്പോള്‍ ഹുറൂബ് ആയ ഹൗസ് െ്രെഡവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ അവരുടെ അബ്ശിര്‍ വഴി സ്റ്റാറ്റസ് പരിശോധിച്ചു. പക്ഷേ ഇത് വരെ സ്റ്റാറ്റസ് മാറിയിട്ടില്ല.
ഹുറൂബ് സ്റ്റാറ്റസിനെ കുറിച്ചും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികളെ കുറിച്ചും യാതൊരു അറിവുമില്ലാത്തവരാണ് ഇത്തരം പ്രചാരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. രണ്ട് കാര്യത്തിനും സൗദി തൊഴില്‍മന്ത്രാലയവും ജവാസാത്ത് വിഭാഗവും പ്രത്യേക നിബന്ധനങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മാത്രമല്ല വ്യാജ പ്രചരണത്തോടൊപ്പം അയച്ച തൊഴില്‍ മന്ത്രാലയത്തിന്റെ ലിങ്കില്‍ ഗാര്‍ഹിക ജോലിക്കാരുടെ വിവരങ്ങള്‍ ലഭ്യമാകില്ല. അത് ഗാര്‍ഹികേതര തൊഴില്‍ മേഖലയിലുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാകുന്ന ലിങ്ക് ആണ്. മാത്രമല്ല ഹുറൂബ് സ്റ്റാറ്റസ് മാറിയാല്‍ പോലും പെട്ടെന്ന് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനാവില്ല. അതിനും നിബന്ധനകള്‍ഏറെയാണ്.

 

Latest News