Sorry, you need to enable JavaScript to visit this website.

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' 19ന് റിലീസ്     

കൊച്ചി- സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി 'ബൈനറി' വരുന്നു. ഏറെ പുതുമയുണര്‍ത്തുന്ന ചിത്രം തിയേറ്ററില്‍ 19ന് റിലീസാവും. വോക്ക് മീഡിയായുടെ ബാനറില്‍ ഡോ. ജാസിക്ക് അലിയാണ് 'ബൈനറി' സംവിധാനം ചെയ്തിരിക്കുന്നത്.  

രാജേഷ് ബാബു കെ. ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനേകായിരം കണ്ണുകള്‍ ചേര്‍ന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബര്‍ വേള്‍ഡ്. ആ വലയില്‍ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീരുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. നിയമ സംവിധാനത്തിനോ പൊലീസിനോ ഒന്നും ഇതില്‍ ചെയ്യാനാവുന്നില്ല. അങ്ങനെ ലോകത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം. 

ചിത്രത്തില്‍ ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, കിരണ്‍രാജ്, രാജേഷ് മലര്‍കണ്ടി, കെ. പി. സുരേഷ് കുമാര്‍, പ്രണവ് മോഹന്‍, ജോഹര്‍ കാനേഷ്, സീതു ലക്ഷ്മി, കീര്‍ത്തി ആചാരി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി. എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ- സജീഷ് രാജ്,  സെക്കന്റ്് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുല്‍ ഷുക്കൂര്‍, സെക്കന്‍ഡ് ഷെഡ്യൂള്‍ ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത്  എസ്. വിജയന്‍, സംഗീതം- എം. കെ. അര്‍ജ്ജുനന്‍, രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി. കെ. ഗോപി, നജു ലീലാധര്‍, പി. സി. മുരളീധരന്‍, അഡ്വ. ശ്രീരഞ്ജിനി, സജിതാ മുരളിധരന്‍, പി. ആര്‍. ഒ- പി. ആര്‍. സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.

Latest News