പഠാന്‍ സിനിമയിലെ ഗാനരംഗത്തില്‍ കാവി നിറമുള്ള ബിക്കിനി ധരിച്ച ദീപിക പദുക്കോണിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ബോയ്‌കോട്ട് ക്യാംപെയ്ന്‍ ഉള്‍പ്പടെയുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദത്തില്‍ വൈകിയാണെങ്കിലും സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചെങ്കിലും ദീപിക മൗനം തുടര്‍ന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് ദീപിക പദുകോണ്‍.
വിവാദങ്ങളെല്ലാം ഉണ്ടായപ്പോള്‍ താന്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് ദീപിക പറഞ്ഞു. 'അതിനെക്കുറിച്ച് എനിക്കെന്തെങ്കിലും തോന്നേണ്ടതുണ്ടോ എന്ന് എനിക്കയില്ല. പക്ഷേ സത്യമെന്തെന്നാല്‍ അതിനെക്കുറിച്ച് എനിക്കൊന്നും തോന്നുന്നില്ല', ദീപിക പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.