Sorry, you need to enable JavaScript to visit this website.

ജവാനും മുല്ലപ്പൂവും മെയ് 12ന് ആമസോണ്‍ പ്രൈമില്‍

കൊച്ചി- സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മ്മിച്ച 'ജവാനും മുല്ലപ്പൂവും' മെയ് 12ന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും. നവാഗതനായ രഘുമേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്.

ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍, ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്പിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ബി. കെ ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്ക്, മത്തായി സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News