കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലോകനേതാക്കളില്‍ ശ്രദ്ധേയനാണ്. സിറിയയിലെ അഭയാര്‍ഥികളെ ഇരു കൈകകളും നീട്ടി സ്വീകരിച്ച അദ്ദേഹം നല്ലൊരു ദാനശീലനുമാണ്. ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. അഹമ്മദാബാദിലും മുംബൈയിലും ആഗ്രയിലും കെട്ടിയോളും കുട്ടികളുമായി അദ്ദേഹം കറങ്ങി. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ സ്വഭാവ ഗുണം നേരിട്ട് അനുഭവിച്ച ആളാണ് ഇന്ത്യക്കാരനായ വിക്രം വിജ്. കനേഡിയന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയാറാക്കാന്‍ എത്തിയ ഔദ്യോഗിക സംഘത്തിലെ ഷെഫായിരുന്നു വിക്രം. ജസ്റ്റിന്‍ ട്രൂഡോയ്ക്കും കുടുംബത്തിനും ആഹാരം വെച്ചു വിളമ്പിയ ഷെഫ്. ട്രൂഡോയ്ക്ക് ഭക്ഷണം വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. വിക്രമിന് 17,000 കനേഡിയന്‍ ഡോളര്‍ ( 12 ലക്ഷം ഇന്ത്യന്‍ രൂപ) ടിപ്പായി നല്‍കുകയും ചെയ്തു. ഇന്ത്യ സന്ദര്‍ശനത്തില്‍ പത്ത് കോടി രൂപ ഇങ്ങിനെ പ്രധാനമന്ത്രി ചെലവാക്കിയിട്ടുണ്ട്.