ന്യൂദല്‍ഹി- വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും ഹൈക്കമ്മീഷണര്‍മാരും ഉള്‍പ്പെടെയുള്ള ഉന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഈദ് വിരുന്നൊരുക്കി. ലോകത്തെ ഒരു കുടുംബമായി കാണുന്ന സംസകാരമുള്ള ഇന്ത്യയില്‍ എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിപ്പിക്കുന്ന ആഘോഷമാണ് ഈദ് എന്ന സുഷമ പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്രയിലായിരുന്നു പരിപാടി. നമ്മുടെ സമൂഹത്തെ ഭിന്നിപ്പക്കാന്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ശക്തികളെ ഒരിക്കലും അനുവദിക്കില്ലെന്നും സുഷമ പറഞ്ഞു.
ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ വിവിധ പ്രാദേശിക, ഭാഷാ, സാംസ്‌കാരിക വൈവിധ്യങ്ങളെ പോലെ വൈവിധ്യമാര്‍ന്നതും വര്‍ണശബളമായ വസ്ത്രധാരണ രീതികളേയും ആഘോഷങ്ങളേയും പോലെ ആകര്‍ഷകവുമാണ് ഞങ്ങളുടെ ഈദ് ആഘോഷമെന്നും സുഷമ പറഞ്ഞു. അനുകമ്പ, ദയ, സഹിഷ്ണുത തുടങ്ങിയ ദശലക്ഷക്കണക്കിന് മുസ്ലിംകളും അല്ലാത്തവരുമായ ജനങ്ങള്‍ പങ്കുവയ്ക്കുന്ന മൂല്യങ്ങളാണ് നമ്മെ ഒന്നിപ്പിക്കുന്നതെന്നും ജോര്‍ദാന്‍ രാജാവിനെ ഉദ്ധരിച്ച് സുഷമ പറഞ്ഞു.