ന്യൂദല്‍ഹി - പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ അഴിമതിക്കേസില്‍ കോടതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക ചാനലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ഇസ്ലാമാബാദിലെ കോടതിയിലെത്തിയപ്പോഴാണ് ഇമ്രാന് ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഇസ്ലാമാബാദില് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേയും ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം അതിന് കഴിഞ്ഞിരുന്നില്ല. ഇമ്രാന് ഖാനെതിരെ പാകിസ്താനില്‍ 83 കേസുകളാണ് നിലവിലുള്ളത്.