കാലിഫോര്‍ണിയ- വെരിഫൈഡ് ഐക്കണായ നീല ടിക്ക് ജിമെയിലും അവതരിപ്പിക്കുന്നു. ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാതെ നല്‍കുന്ന ഈ സേവനം ഈ മാസം രംഗത്തെത്തുമെന്ന് ഗൂഗ്ള്‍ അറിയിച്ചു.
ബിസിനസുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് വെരിനീല ടിക്ക് കൂടുതല്‍ ഗുണകരമാവുകയെങ്കിലും വ്യക്തിഗത മെയില്‍ വിലാസങ്ങള്‍ക്കും ഇത് ലഭ്യമാകും. സ്പാം മെയിലുകള്‍ നിയന്ത്രിക്കാനും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന മെയിലുകള്‍ അവഗണിക്കാനും നീല ടിക്കുകള്‍ പ്രയോജനപ്പെടും.
നേരത്തെ ട്വിറ്ററിലുണ്ടായിരുന്ന നീല ടിക്ക് പിന്നീട് പണം നല്‍കിയാണ് ലഭ്യമാക്കിതെങ്കിലും ജി മെയിലിന്റെ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കില്ലെന്നാണ് ഗൂഗ്ള്‍ പറയുന്നത്. നിലവില്‍ സേവനം സൗജന്യമാണ്.