ജിദ്ദ- നിരവധി പേര്‍ മരിച്ച താനൂര്‍ ബോട്ടപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി ജിദ്ദയിലുള്ള തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും അനുശോചനം അറിയിച്ചതായും സൗദി കെ.എം.സി.സി പ്രസിഡന്റ് കൂടിയായ കെ.പി.മുഹമ്മദ് കുട്ടിയും ജിദ്ദ കെ.എം.സി. സി. പ്രിസിഡന്റ് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും പ്രസ്താവനയില്‍ പറഞ്ഞു.
അപകടത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും ഉദ്യോഗസ്ഥന്‍മാരും കൗണ്‍സിലര്‍മാരും മെഡിക്കല്‍ സ്റ്റാഫും സജ്ജമാണെന്നും താലൂക്ക് ആശുപത്രി എസ്.എം.സി ചെയര്‍മാന്‍ കൂടിയായ കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു.