ഭക്ഷണം നന്നായി കഴിച്ചിട്ടും കുറച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ വീണ്ടും വിശപ്പ് അനുഭവപ്പെടാറുണ്ടെങ്കില്‍ പല കാരണങ്ങളാലാകാമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നു. ശരിയല്ലാത്ത ഭക്ഷണ ശീലങ്ങള്‍, മോശം ഉറക്കം, മാനസിക സമ്മര്‍ദം തുടങ്ങി ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. എന്നാല്‍, പലപ്പോഴും വിശപ്പ് തോന്നുന്നതിന്റെ കാരണത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയമായെന്ന് ഓര്‍ക്കുക.
വിശപ്പ് തോന്നുന്നത് സ്വാഭാവിക കാര്യമാണ്. ഇതിലൂടെ ഭക്ഷണം കഴിക്കാനുള്ള സമയമായെന്ന് ശരീരം നിങ്ങളോട് പറയുകയാണ്. എന്നാല്‍ എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ എന്തു ചെയ്യുമെന്ന് ബത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എപ്പോഴും വിശപ്പ് തോന്നുന്നതിന്റെ കാരണങ്ങള്‍ ഇനി പറയുന്നവയാകാം.
ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കാതിരിക്കുക: പ്രോട്ടീന് വിശപ്പ് കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇത് ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും വിശപ്പിന് കാരണമാകുന്ന ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
വേണ്ടത്ര ഉറക്കം കിട്ടാതിരിക്കുക: മതിയായ ഉറക്കം വിശപ്പ് നിയന്ത്രിക്കുന്നതിനുള്ള ഒരു ഘടകമാണ്. ഇത് വിശപ്പിന് കാരണമാകുന്ന ഹോര്‍മോണായ ഗ്രെലിന്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ കഴിക്കുക: ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് നാരുകള്‍ കുറവായിരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. അവ കൂടുതല്‍ കഴിക്കുന്നതാണ് വിശപ്പ് തോന്നുന്നതിനുള്ള പ്രധാന കാരണം.
ഭക്ഷണത്തില്‍ നാരുകള്‍ കുറവ്: ഉയര്‍ന്ന നാരുകളുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊഴുപ്പ് ചെയിന്‍ ഫാറ്റി ആസിഡുകളുടെ ഉല്‍പാദനത്തെ വര്‍ധിപ്പിക്കുന്നു. ഇതിലൂടെ ശരീരത്തിന് സംതൃപ്തി അനുഭവപ്പെടുന്നു.
അമിത സമ്മര്‍ദം: സമ്മര്‍ദം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് വിശപ്പ് കൂട്ടുന്നു.
രോഗാവസ്ഥകള്‍: അമിതമായ വിശപ്പ് പലപ്പോഴും വിഷാദം, ഉത്കണ്ഠ, പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം തുടങ്ങിയ മറ്റ് ചില രോഗാവസ്ഥകളുടെ ലക്ഷണമാണ്.
ഭക്ഷണം ഒഴിവാക്കുക, ആവശ്യത്തിന് പ്രോട്ടീനും നാരുകളും കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ഉറക്കക്കുറവ്, സമ്മര്‍ദം, ഉത്കണ്ഠ തുടങ്ങി നിരവധി കാരണങ്ങളാല്‍ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടാം.
ഭക്ഷണ ഇടവേളകള്‍ക്കിടയില്‍ വിശപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് മിതമായ അളവില്‍ ആരോഗ്യകരമായ സ്‌നാക്‌സുകള്‍ കഴിക്കാം. ഡയറ്റിന്റെ ഭാഗമായി ഭക്ഷണം നിയന്ത്രിക്കുന്നതും ഭക്ഷണം ഒഴിവാക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇവ പിന്നീട് അമിതമായി കഴിക്കുന്നതിന് ഇടയാക്കും. ശരീരത്തിന് വിശപ്പ് അനുഭവപ്പെടുമ്പോള്‍ നല്‍കുന്ന അടയാളങ്ങള്‍ ശ്രദ്ധിക്കുക. പോഷകാഹാരങ്ങള്‍ കഴിച്ച് വിശപ്പ് മാറ്റുക. അതിലൂടെ വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നത് മാറ്റാന്‍ സഹായിക്കുന്ന ടിപ്‌സുകള്‍ ന്യൂട്രീഷ്യനിസ്റ്റുകള്‍ നല്‍കുന്നുണ്ട്.
പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക: ഈ ഭക്ഷണങ്ങള്‍ കൂടുതല്‍ നേരം വയര്‍നിറഞ്ഞ പ്രതീതി നിലനിര്‍ത്തുകയും വിശപ്പ് അനുഭവപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും.
ജലാംശം നിലനിര്‍ത്തുക: ദിസവം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.
ആവശ്യത്തിനുള്ള ഉറക്കം: വിശപ്പിന് കാരണമാകുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ എല്ലാ രാത്രിയും 78 മണിക്കൂര്‍ ഉറങ്ങുക.
സമ്മര്‍ദം നിയന്ത്രിക്കുക: വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുന്നതിന് ധ്യാനമോ വ്യായാമമോ പോലുള്ള സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുക.
ചെറിയ അളവിലും ഇടയ്ക്കിടെയും ഭക്ഷണം കഴിക്കുക: ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം ഇടയ്ക്കിടെയുള്ള വിശപ്പ് തടയാന്‍ സഹായിക്കും.