പ്രധാനമന്ത്രിയുടെ ബേഠി ബച്ചാവോ ബേഠി പഠാവോ ഏറ്റവും നന്നായി നടക്കുന്നുവെന്ന് അവകാശപ്പെട്ട ഹരിയാനയിലെ കബ്രേല്‍ ഗ്രാമത്തില്‍ ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും തോറ്റ് തുന്നം പാടിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷയ്ക്കിരുന്ന വിദ്യാര്‍ത്ഥികളാണ് തോറ്റിരിക്കുന്നത്. സ്കൂള്‍ അധികൃതര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഇത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ ഇവര്‍ കരുതുന്നതിലും എത്രയോ മോശപ്പെട്ട കാര്യങ്ങളാണ് സ്കൂളില്‍ നടന്നു കൊണ്ടിരുന്നത്. 24 വിദ്യാര്‍ത്ഥിനികളാണ് ഈ സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയത്. ഒരു കുട്ടി പോലും എന്തുകൊണ്ട് പാസായില്ല എന്ന് സര്‍ക്കാരിനെ അമ്പരിപ്പിക്കുന്നു. ഹരിയാന സര്‍ക്കാരിനെയും വിദ്യാഭ്യാസ ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇവിടെയുള്ള ഗ്രാമവാസികള്‍. ബേഠി ബച്ചാവോ ബേഠി പഠാവോ വെറും തട്ടിപ്പാണെന്ന് ഇവര്‍ പറയുന്നു. ഇതിന്റെ ആനുകൂല്യങ്ങളൊന്നും ഇതുവരെ ഇവിടെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. സ്കൂളില്‍ ആവശ്യത്തിന് ടീച്ചര്മാരില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.