ആഗോള വ്യാപാര യുദ്ധത്തില്‍ യു എസ് ആഢംബര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. നിലവിലുള്ള നികുതി സംവിധാനം തുടരുന്ന പക്ഷം നിര്‍മ്മാണ യൂണിറ്റുകള്‍ അമേരിക്കയില്‍ നിന്ന് യുറോപ്പിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും മാറ്റേണ്ടി വരുമെന്ന് കമ്പനി വ്യക്തമാക്കി. ഹാര്‍ലി ഡേവിഡ്‌സന്റെ അപ്രതീക്ഷിത നീക്കത്തിന്റെ അമ്പരപ്പിലാണ് ട്രംപ് ഭരണകൂടം. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതു മുതല്‍ വ്യാപാര യുദ്ധ സാധ്യത നിലനില്‍ക്കുന്നതാണെങ്കിലും ഇതിന്റെ തീവ്രത പുറത്ത് വന്നത് അമേരിക്കയുടെ പുതിയ പ്രഖ്യാപനത്തോടെയാണ്. യൂറോപ്പില്‍ നിന്നുള്ള സ്റ്റീലിന്റേയും അലുമിനിയത്തിന്റേയും ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തിയായിരുന്നു പുതിയ പ്രഖ്യാപനം. ഇന്ത്യയ്ക്ക് മുമ്പിലും വെല്ലുവിളികളുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ ഉത്പന്നങ്ങള്‍ക്കും നികുതി ഉയര്‍ത്തിയതോടെ അമേരിക്കയുടെ പ്രമുഖ കയറ്റുമതി ഉത്പന്നമായ ഹാര്‍ലി ഡേവിഡ്‌സണ്‍
നികുതി കൂട്ടി അവര്‍ തിരിച്ചടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍മ്മാണ യൂണിറ്റ് തന്നെ അമേരിക്കിയില്‍ നിന്ന് മാറ്റാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
അമേരിക്കക്ക് പുറമെ ഓസ്‌ട്രേലിയ, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍നിര്‍മ്മാണ യൂണിറ്റുകളുള്ളത്. ഇത് യൂറോപ്പിലേക്കു കൂടി വ്യാപിപ്പിക്കുമെന്നാണ് കമ്പനി ഭീഷണി മുഴക്കിയിരിക്കുന്നത്.