ബംഗളൂരു-കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും കുടുംബത്തേയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് മണികണ്ഠ റാത്തോഡ് ചില്ലറക്കാരനല്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റാപൂര്‍ നിയമസഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ റാത്തോഡ് നാല്‍പതിലേറെ ക്രിമില്‍ കേസുകളില്‍ പ്രതിയാണ്.
കര്‍ണാടകയിലെ കലബുറഗി ഉള്‍പ്പെടെ നിരവധി ജില്ലകളിലായാണ് കൊലപാതകം ഉള്‍പ്പെടെ 40 ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഓഡിയോ ക്ലിപ് ഉദ്ധരിച്ച് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടപ്പെട്ട ഒരാള്‍ ഖാര്‍ഗെയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരുടെയും പേര് പരാമര്‍ശിക്കാതെ സുര്‍ജേവാല ആരോപിച്ചത്. ഖാര്‍ഗെ ജനിച്ചത് ദളിത് കുടുംബത്തിലാണെന്ന വസ്തുത ബിജെപിക്ക് അംഗീകരിക്കനാവില്ല . പ്രധാനമന്ത്രി മോഡി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ചെന്നും സുര്‍ജേവാല പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഖാര്‍ഗെ മരിക്കണമെന്ന് ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബിജെപിയുടെ നിരാശ അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. ഇത് ഓരോ കന്നഡക്കാരന്റെയും ജീവനും അഭിമാനത്തിനും നേരെയുള്ള ആക്രമണമാണ്. കര്‍ണാടക മുഖ്യമന്ത്രി ബൊമ്മൈ, കര്‍ണാടക പോലീസ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരെല്ലാം ഇതില്‍ നിശബ്ദരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 10 നാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 13 ന്.