രാജി തീരുമാനത്തോട് പാര്‍ട്ടിക്കാര്‍ ഇത്ര ശക്തമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചില്ല- ശരത് പവാര്‍

മുംബൈ- പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇത്രമാത്രം ശക്തമായി പ്രതികരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് എന്‍.സി.പി പ്രസിഡന്റ് ശരത് പവാര്‍. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനു പിന്നില്‍ ദേശീയ തലത്തിലുള്ള നിരവധി നേതാക്കളുടെ അഭ്യര്‍ഥനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ ഇപ്പോള്‍ സ്ഥാനമൊഴിയാനെടുത്ത തീരുമാനം ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി ദേശീയ അധ്യക്ഷസ്ഥാനത്ത് ശരത് പവാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് ശരത് പവാര്‍ അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും പ്രവര്‍ത്തകരുടെയും മറ്റു നേതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശരത് പവാര്‍ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് എന്‍സിപി കോര്‍ കമ്മിറ്റി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് രാജി പിന്‍വലിക്കാനുള്ള തീരുമാനം അദ്ദേഹം പിന്‍വലിച്ചത്.
മുംബൈയില്‍ ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കവെ മേയ് രണ്ടിനാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ച തീരുമാനം ശരത് പവാര്‍ പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ അദ്ദേഹം നിശ്ചയിച്ച 18 അംഗങ്ങള്‍ അടങ്ങിയ കോര്‍ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. സിപിഎം, സിപിഐ, കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും പവാറിനോട് നേതൃസ്ഥാനത്ത് തുടരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News