Sorry, you need to enable JavaScript to visit this website.

ഇടുക്കിയെ വിറപ്പിച്ച കൊലകൊമ്പന്‍  'അരിക്കൊമ്പന്‍' സിനിമയാകുന്നു

കൊച്ചി- നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാര്‍പ്പിക്കേണ്ടി വന്ന അരിെക്കാമ്പന്റെ ജീവിതം സിനിമയാകുന്നു. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. 

കേരളത്തില്‍ ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോള്‍ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അരിക്കൊമ്പന്റെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ഒരധ്യായം രചിക്കപ്പെടുന്നു. 

എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ. പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.

അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവര്‍ത്തകര്‍ ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി, അമല്‍ മനോജ്, പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിന്‍ എന്നിവരാണ്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News