റിയാദ് - റിയാദിലെ മസ്ജിദുകളിലെ ഇമാമുമാരെ നജ്ദി ഖുര്‍ആന്‍ പാരായണ ശൈലി പാലിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. നജ്ദി ഖുര്‍ആന്‍ പാരായണ ശൈലിയില്‍ പ്രാവീണ്യമില്ലാത്തവരെ മാറ്റി ബദല്‍ ഇമാമുമാരെ നിയമിക്കും. നജ്ദി പാരായണ ശൈലി വളരെ വ്യതിരിക്തവും ഹൃദയത്തോടും ആത്മാവിനോടും കൂടുതല്‍ അടുത്തു നില്‍ക്കുന്നതുമാണ്.
നജ്ദിലെ ജനങ്ങള്‍, വിശിഷ്യാ റിയാദ് നഗരവാസികള്‍ നജ്ദി പാരായണ ശൈലിക്ക് പ്രശസ്തരാണ്. ഇത് വളരെ പഴക്കം ചെന്ന പാരായണ ശൈലിയാണ്. അപ്രത്യക്ഷമായി പോകാതിരിക്കാന്‍ ഇത് പുനരുജ്ജീവിപ്പിക്കുന്നത് വളരെ ഉചിതമാണെന്ന് താന്‍ കരുതുന്നു. നജ്ദി ശൈലിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ റിയാദിലെ മുഴുവന്‍ ഇമാമുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു നഗരങ്ങളിലെ ഇമാമുമാര്‍ക്ക് തങ്ങളുടെ താല്‍പര്യവും ചോയ്‌സും അനുസരിച്ച ഖുര്‍ആന്‍ പാരായണ ശൈലി പിന്തുടരാവുന്നതാണ്.
നജ്ദി പാരായണ ശൈലി നിര്‍ബന്ധമായും പാലിക്കേണ്ടത് റിയാദില്‍ മാത്രമാണ്. നജ്ദി ഖുര്‍ആന്‍ പാരായണ ശൈലിയില്‍ ഇമാമുമാര്‍ക്ക് പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്. നജ്ദി ശൈലിയില്‍ പാരായണം ചെയ്യാന്‍ കഴിയാത്ത ഇമാമുമാര്‍ക്ക് പകരം ഇമാമുമാരെ നിയമിക്കുമെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)