Sorry, you need to enable JavaScript to visit this website.

ഹാദിയ ഭര്‍ത്താവുമായി വേര്‍പിരിയുകയാണെന്ന് പിതാവ് അശോകന്‍

കോട്ടയം- ഹാദിയയും ഷെഫിന്‍ ജഹാനും വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്ന് ഹാദിയയുടെ പിതാവ് കോട്ടയം വൈക്കം ടിവി പുരം സ്വദേശിയായ കാരാട്ട് അശോകന്‍ പറയുന്നു. വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്. അഖില ഇസ്ലാം സ്വീകരിച്ച് ഹാദിയ ആയതും ഷെഫിനെ വിവാഹം ചെയ്തതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സുപ്രീം കോടതിയാണ് പിന്നീട് ഹാദിയയേയും ഷെഫിനേയും പിന്തണച്ചത്.
മലപ്പുറത്തെ ഒതുക്കുങ്ങലില്‍ ഹോമിയോ ക്ലിനിക് നടത്തുന്ന ഹാദിയയെ കാണാന്‍ പോയിരുന്നുവെന്നും ഹാദിയയോടൊപ്പം ഇപ്പോള്‍ ഷെഫിന്‍ ജഹാന്‍ ഇല്ലെന്നും അശോകന്‍ പറയുന്നു. രണ്ടു തവണ കാണാന്‍ പോയപ്പോള്‍ മകള്‍ സന്തോഷവതിയായിരുന്നുവെന്നും മൂന്നാം തവണ പോയത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോഴായിരുന്നുവെന്നും അപ്പോള്‍ മകളുടെ സംസാരത്തിൽ  വിറയലുണ്ടായിരുന്നുവെന്നും അശോകന്‍ പറയുന്നു.
മകള്‍ ഇടക്കിടെ വിളിക്കാറുണ്ടെന്നും വാഷിംഗ് മെഷന്‍ അടക്കം ധാരാളം സാധനങ്ങള്‍ അയച്ചുതന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. വിദ്വേഷം വിളമ്പുന്ന സിനിമയായ കേരള സ്‌റ്റോറി റിലീസാകുന്ന പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ചാനലുകള്‍ അശോകനോട് പഴയ കഥകള്‍ പറയിപ്പിക്കുന്നത്.

 

Latest News