ജിദ്ദ - ഗതാഗത നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്ന സാഹിര്‍ സംവിധാനത്തിനു കീഴിലെ ക്യാമറയോട് മാപ്പ് പറഞ്ഞ് പാക്കിസ്ഥാനി യുവാവ്.
ഗതാഗത നിയമ ലംഘനം നടത്തിയ തന്റെ പേരില്‍ സാഹിര്‍ സംവിധാനം പിഴ ചുമത്തിയതായി മനസ്സിലാക്കിയ യുവാവ് കാറില്‍ നിന്നിറങ്ങി ക്യാമറക്കു സമീപം എത്തി മാപ്പ് പറയുകയും താന്‍ പാവമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് തന്റെ പേരില്‍ പിഴ ചുമത്തരുതെന്ന് അപേക്ഷിക്കുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.