പയ്യന്നൂര്‍-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോക്‌സോ നിയമ പ്രകാരം കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് ഫയല്‍ ചെയ്ത കേസില്‍ പ്രതിയായ പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ മറ്റൊരു പരാതിയില്‍ വീണ്ടും പോക്‌സോ കേസ്. സമീപ പഞ്ചായത്തിലെ ബന്ധുവായ മറ്റൊരു ഏഴ് വയസുകാരി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞവര്‍ഷം ജൂണിലും സെപ്റ്റംബറിലുമാണ് പീഡനം നടന്നതെന്നാണ് പരാതി. കഴിഞ്ഞമാസം 28ന് വൈകുന്നേരം അഞ്ചരയോടെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റാരു സംഭവത്തില്‍ കുട്ടിയുടെ പരാതിയിലും പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരുന്നു.
അതേ സമയം പോക്‌സോ കേസില്‍ പ്രതിയായ പ്ലസ്ടു വിദ്യാര്‍ഥിയും പീഡനത്തിനിരയായ വിവരം പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ ചൈല്‍ഡ് ലൈന്‍അധികൃതര്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പെരിങ്ങോം സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട മധ്യവയസ്‌കനാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)