'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ മടിച്ച് കേരളത്തിലെ തിയേറ്ററുകള്‍

കൊച്ചി- പ്രതിഷേധത്തെ തുടര്‍ന്ന് വിവാദത്തിലായ 'ദി കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് തിയേറ്ററുകള്‍ പിന്മാറുന്നു.ഇന്നാണ്  ചിത്രം റിലീസ് ചെയ്യുന്നത്.
കേരളത്തില്‍ 50 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറി. 17 സ്‌ക്രീനുകളില്‍ മാത്രമാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ഇതില്‍ത്തന്നെ എത്ര തിയേറ്ററുകളില്‍ പ്രദര്‍ശനമുണ്ടാകുമെന്നതില്‍ ഉറപ്പില്ല.തിയേറ്ററുകള്‍ക്കു നേരേ ആക്രമണമുണ്ടാകുമെന്ന ഭയവും രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നുള്ള സമ്മര്‍ദവുമാണ് കാരണമായി തിയേറ്ററുടമകള്‍ പറയുന്നത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കേരള സ്റ്റോറി'യില്‍ ആദാ ശര്‍മയാണ് നായികാവേഷത്തിലെത്തുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമ വ്യാപക എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. 
 

Latest News