മാള്‍ഡ- ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.
സംസ്ഥാനത്ത് പൗരത്വത്തെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. എന്‍ആര്‍സി ഇവിടെ പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ല. ഞാനാണ് ഗ്യാരണ്ടര്‍- മാള്‍ഡയില്‍ ഭരണ അവലോകന യോഗത്തില്‍ മമത ബാനര്‍ജി പറഞ്ഞു.
സംസ്ഥാനത്ത് എന്‍ആര്‍സി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെയും വ്യക്തമാക്കിയിരുന്നു. വോട്ടിംഗ് അവകാശം വിനിയോഗിക്കാനും വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു.
നിങ്ങള്‍ എല്ലാവരും വോട്ട് ചെയ്യന്നുണ്ടെന്ന് ഉറപ്പാക്കണം, ഓരോ 10 വര്‍ഷത്തിലും കൃത്യസമയത്ത് അവരുടെ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുകയും വേണം- അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)