ജിദ്ദ-സൗദി മതകാര്യ മന്ത്രാലയത്തിന്റെ അതിഥികളായി ജിദ്ദയിലെത്തിയ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി, സംസ്ഥാന സെക്രട്ടറി ഡോ എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളും മന്ത്രാലയ പ്രതിനിധികളുമാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയത്. കെ.എന്‍.എം നടത്തുന്ന എടവണ്ണ ജാമിഅ നദ് വിയ്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് നേതാക്കള്‍ സൗദി സന്ദര്‍ശിക്കുന്നത്. വിവിധ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും യൂണിവേഴ്‌സിറ്റി മേധാവികളുമായും കൂടിക്കാഴ്ച നടത്തും.
എടവണ്ണ ജാമിഅ നദ് വിയ്യ അന്തര്‍ദേശീയ തലത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ ചര്‍ച്ച ചെയ്യും.
വര്‍ഗീയ ധ്രുവീകരണത്തിനെതിരെ സൗഹൃദത്തിന്റെ തിരുത്ത് എന്ന തലക്കെട്ടില്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന സാമൂഹിക സംവാദം വെള്ളിയാഴ്ച വൈകിട്ട് കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് സ്വലാഹി
വിഷയാവതരണം നടത്തും. സാമൂഹിക രാഷ്ട്രീയ മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംവാദത്തില്‍ പങ്കെടുക്കും.
ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ വര്‍ഗ്ഗീയതക്കും ത്രീവ്ര ചിന്തകള്‍ക്കുമെതിരെ സമൂഹത്തില്‍ സൗഹൃദം തിരിച്ചു പിടിക്കാനുള്ള കെ എന്‍ എമ്മിന്റെ സൗഹൃദ സന്ദേശ പ്രചാരണത്തിന്റെ ഭഗമായാണ് ഇസ്‌ലാഹി സെന്ററിന്റെ സാമൂഹിക സംവാദം.
സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായി കെ എന്‍ എം നേതാക്കള്‍ ആശയ വിനിമയം നടത്തും. എയര്‍പോര്‍ട്ടില്‍ കെ.എന്‍.എം നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍
സൗദി മതകാര്യ വകുപ്പ് പ്രതിനിധി അബ്ദുല്ല ശരീഫ്, ഇസ്ലാഹിസെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍, സെക്രട്ടറി നൗഫല്‍ കരുവാരക്കുണ്ട്, മൊഹിയുദ്ധീന്‍ താപ്പി എന്നിവര്‍
പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)