കൊച്ചി- ഹാര്‍ട്ട് വാല്‍വ് തകരാറുകള്‍ക്ക് സമഗ്രചികിത്സയൊരുക്കാന്‍ 'ആസ്റ്റര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്റര്‍' ആരംഭിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. ആസ്റ്റര്‍ കാര്‍ഡിയാക് സയന്‍സസിന് കീഴിലാണ് പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുക. ഹൃദയ വാല്‍വുകളുമായി ബന്ധപ്പെട്ട ഹൃദ്രോഗത്തിന്റെ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലുമാണ് സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മരുന്നുകള്‍, വാല്‍വിന്റെ സ്ഥിതി മെച്ചപ്പെടുത്തല്‍, മാറ്റിസ്ഥാപിക്കല്‍, മറ്റ് സങ്കീര്‍ണ്ണത കുറഞ്ഞ ശസ്ത്രക്രിയ നടപടികള്‍ തുടങ്ങി സമഗ്രമായ സേവനങ്ങള്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്ററില്‍ ലഭ്യമാകും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്ററിന് തുടക്കം കുറിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അടുത്ത കാലം വരെ വാല്‍വ് സംബന്ധ രോഗത്തിന് ശസ്ത്രക്രിയ ചികിത്സയായിരുന്നു ലഭ്യമായിരുന്നത്.
ആസ്റ്റര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്ററില്‍ ഹാര്‍ട്ട് വാല്‍വ് ക്ലിനിക്ക്, ഹാര്‍ട്ട് ഫെയില്യുര്‍ ക്ലിനിക് എന്നിവക്ക് പുറമെ വാസ്‌കുലര്‍, ജനറല്‍ സര്‍ജറി, ന്യൂറോളജി, നെഫ്രോളജി, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, സ്‌ട്രോക്ക്, വയോജന പരിചരണം, സൈക്യാട്രിക് കെയര്‍ തുടങ്ങിയ നോണ്‍- കാര്‍ഡിയോളജി സേവനങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. വാല്‍വ് സംബന്ധ രോഗനിര്‍ണയത്തിലും ചികിത്സയിലും വൈദഗ്ധ്യമുള്ള മള്‍ട്ടി ഡിസിപ്ലിനറി ഹെല്‍ത്ത് ടീമും ഈ കേന്ദ്രത്തിലുണ്ട്. ഏതു സങ്കീര്‍ണ രോഗാവസ്ഥകള്‍ക്കും ശാസ്ത്രീയമായ ചികിത്സ ഉറപ്പാക്കാന്‍ ഈ ടീം സജ്ജമാണ്.