ലാസ് വെഗാസ്- അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കയറാന്‍ പൊതുസ്ഥലത്ത് വസ്ത്രം മാറാന്‍ നിര്‍ബന്ധിതരായതായി ആരോപിച്ച് രണ്ട് സ്ത്രീകള്‍. ലാസ് വെഗാസിലെ ഹാരി റീഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവത്തെക്കുറിച്ച് യാത്രക്കാരി ക്രിസ്സി മേയറാണ് ട്വീറ്റ് ചെയ്തത്. ചിത്രങ്ങളും ഷെയര്‍ ചെയ്തു.
തന്നെയും കെനൗ സി തോംസണേയും വിമാനത്തില്‍ കയറണമെങ്കില്‍ പാന്റ്‌സ് മാറ്റണെന്ന് വിമാന ജീവനക്കാരി നിര്‍ബന്ധിച്ചുവെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് കൂടുതല്‍ വെളിപ്പെടുത്തലായി മാറിയെന്നും അമേരിക്കന്‍ ഹാസ്യ നടിയായ ക്രിസ്സി മേയര്‍ പറഞ്ഞു.
ബോര്‍ഡിംഗിന് മുമ്പ് മാറാന്‍ ആവശ്യപ്പെട്ട വസ്ത്രത്തിന്റെ ചിത്രത്തോടൊപ്പം ഇരുവരും എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രവും ട്വീറ്റിനൊപ്പമുണ്ട്.
മാക്‌സി പാവാടയും ട്രൗസറുമാണ് ആദ്യം ധരിച്ചിരുന്നതെങ്കില്‍ അവസാനം ഇരുവരും ഷോര്‍ട്ട്‌സ് മാത്രമാണ് ധരിക്കേണ്ടി വന്നത്.
അക്ഷരാര്‍ത്ഥത്തില്‍ ഒരു മറയുമില്ലാതെ ഗേറ്റില്‍ വസ്ത്രം മാറ്റേണ്ടി വന്നുവെന്ന് ക്രിസ്സി മേയര്‍ ട്വീറ്റില്‍ അവകാശപ്പെട്ടു.
കൂടുതല്‍ വിശദാംശങ്ങള്‍ അയക്കാന്‍ ക്രിസ്സി മയറോട് ആവശ്യപ്പെട്ടുകൊണ്ട്അമേരിക്കന്‍ എയര്‍ലൈന്‍സ് സോഷ്യല്‍ മീഡിയ അക്കൗണ്ട് പ്രതികരിച്ചു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും പരാതി കേള്‍ക്കാന്‍ തയാറാണെന്നും കമ്പനി വ്യക്തമാക്കി.