Sorry, you need to enable JavaScript to visit this website.

താരത്തിളക്കത്തോടെ '2018 എവരിവണ്‍ ഈസ് എ ഹീറോ' മെയ് അഞ്ച് മുതല്‍

കൊച്ചി- ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി കേരളീയരുടെ അതിജീവനത്തിന്റെ കഥയുമായി '2018 എവരിവണ്‍ ഈസ് എ ഹീറോ' മെയ് അഞ്ച് മുതല്‍ തിയേറ്ററുകളിലെത്തുന്നു.

ഇത്രയേറെ താരങ്ങള്‍ നിറഞ്ഞൊരു ചിത്രം മലയാള സിനിമയില്‍ ഇതിന് മുന്‍പും വന്നിട്ടുണ്ടെങ്കിലും '2018 എവരിവണ്‍ ഈസ് എ ഹീറോ'യെ അവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ചിത്രത്തിന്റെ പ്രമേയവും കഥാപാത്രങ്ങളുടെ ഡെപ്ത്തുമാണ്. പ്രളയം എന്ന മഹാമാരി മലയാളികളെ ഒന്നടങ്കം വിലിഞ്ഞുമുറിക്കി കടിഞ്ഞാണിട്ടൊരു വര്‍ഷമാണ് '2018'. യഥാര്‍ഥ ജീവിതത്തിലെ ഹീറോകളെ നമ്മള്‍ തിരിച്ചറിഞ്ഞൊരു വര്‍ഷം. പ്രളയത്തില്‍ മുങ്ങിപ്പോവാതെ കേരളീയര്‍ ഒത്തൊരുമയോടെ കൈകോര്‍ത്തുപിടിച്ചു. ആത്മവിശ്വാസത്തോടെ പൊരുതി നിന്നു. പ്രളയം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിലെ ഹീറോകളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി കാണിച്ചു തരാന്‍ പ്രളയത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം ഒരുക്കിയ സിനിമയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ജൂഡ് ആന്തണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും 'മിന്നല്‍ മിന്നാണെ' എന്ന വീഡിയോ ഗാനവും ഇതിനോടകം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

കാവ്യാ ഫിലിംസ്, പി. കെ. പ്രൈം പ്രൊഡക്ഷന്‍സ്  എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി. കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി. ധര്‍മജന്റെതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിന്‍ പോളും സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി. കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടര്‍: സൈലക്‌സ് അബ്രഹാം, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി. ആര്‍. ഒ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ്: സിനറ്റ് ആന്റ് ഫസലുള്‍ ഹഖ്, വി. എഫ്. എക്‌സ്: മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്, ഡിസൈന്‍സ്: യെല്ലോടൂത്.

Latest News