Sorry, you need to enable JavaScript to visit this website.

VIDEO ഷര്‍ട്ട് ധരിക്കാതെ സൂം മീറ്റിംഗില്‍; ജനപ്രതിനിധി വൈറലായി

വാഷിംഗ്ടണ്‍- അമേരിക്കയില്‍ ജനപ്രതിനിധി ഷര്‍ട്ട് ധരിക്കാതെ കട്ടിലില്‍ കിടന്നുകൊണ്ട്  സൂം മീറ്റിംഗില്‍ പങ്കെടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സൂം കോളില്‍ വോട്ട് രേഖപ്പെടുത്തുന്നതിനിടെയാണ് മിനസോട്ടയിലെ  ജനപ്രതിനിധികളില്‍ ഒരാളാണ് ഷര്‍ട്ടില്ലാതെ പ്രത്യക്ഷപ്പെട്ടത്.
യോഗത്തില്‍ പങ്കെടുത്ത സെനറ്റര്‍ കാല്‍വിന്‍ ബഹര്‍  'അതെ' എന്ന് വോട്ട് ചെയ്യുമ്പോള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. മുറിയുടെ പശ്ചാത്തലത്തില്‍ കുട്ടികളുടെ കാര്‍ട്ടൂണുകളും കാണാം.  
ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗം യുട്യൂബില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ബഹറിനു സംഭവിച്ച സൂം അപകടത്തിന്റെ ക്ലിപ്പ് പിന്നീട് വൈറലായി. ദശലക്ഷക്കണക്കിന് കാഴ്ചകളാണ് ഇതിനു ലഭിച്ചത്.
ബഹര്‍ പെട്ടെന്ന് തന്റെ ക്യാമറ ഓഫ് ചെയ്യുന്നതതും വീഡിയോയില്‍ കാണാമായിരുന്നു.
വോട്ടുചെയ്യാന്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പേലും മെനക്കെടാത്ത ജനപ്രതിനിധിയെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിച്ചു.
മിനസോട്ട ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ റിപ്പബ്ലിക്കന്‍ അംഗമായി  2016ലാണ് ബഹര്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം അദ്ദേഹം മിനസോട്ട സ്‌റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സൂം അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആദ്യത്തെ മിനസോട്ട സാമാജികനല്ല ബഹര്‍. 2021 ഫെബ്രുവരിയില്‍ ഒരു സൂം മീറ്റിംഗില്‍, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ടോം എമ്മര്‍ തലകീഴായി കിടക്കുന്നതു പോലെയാണ് പ്രത്യക്ഷപ്പെട്ടത്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചിരി പടര്‍ത്തിയ സംഭവത്തില്‍ കമന്റും ശ്രദ്ധേയമായിരുന്നു.
ടോം നിങ്ങള്‍ തലകീഴായി നില്‍ക്കുന്നുവെന്ന് ഒരു സഹപ്രവര്‍ത്തകന്‍ ഉണര്‍ത്തിയപ്പോള്‍ അത് എങ്ങനെ പരിഹരിക്കണമെന്ന് തനിക്കറിയില്ലെന്നായിരുന്നു ടോം എമ്മറിന്റെ പ്രതികരണം.

 

Latest News