Sorry, you need to enable JavaScript to visit this website.

റിലീസിന് തയ്യാറെടുത്ത് അനക്ക് എന്തിന്റെ കേടാ 

കൊച്ചി- ബി. എം. സി ഫിലിം പ്രൊഡക്ഷന്‍ ബാനറില്‍ ബഹറിന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അനക്ക് എന്തിന്റെ കേടാ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന, സായ് കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മ്മ, ജയാമേനോന്‍, പ്രകാശ് വടകര, അന്‍വര്‍ നിലമ്പൂര്‍, ഇഷിക പ്രദീപ്, പ്രീതി പ്രവീണ്‍, അജി സര്‍വാന്‍, ഡോ. പി വി ചെറിയാന്‍, ഡോ. ഷിഹാന്‍ അഹമ്മദ്, പ്രവീണ്‍ നമ്പ്യാര്‍, 
ഫ്രെഡി ജോര്‍ജ്, സന്തോഷ് ജോസ്, മേരി ജോസഫ്, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, ബാലാമണി, റഹ്മാന്‍ ഇലങ്കമണ്‍, കെ ടി രാജ് കോഴിക്കോട് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ അനുറാമും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം. അസോസിയേറ്റ് ക്യാമറ: രാഗേഷ് രാമകൃഷ്ണന്‍, ശരത് വി, ദേവ്, ക്യാമറ അസിസ്റ്റന്റ്: മനാസ്, റൗഫ്, ബിപിന്‍, സംഗീതം: പണ്ഡിറ്റ് രമേശ് നാരായണ്‍, നഫ്‌ല സജീദ്- യാസിര്‍ അഷറഫ്, ഗാനരചന: വിനോദ് വൈശാഖി, എ. കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, സിയാവുല്‍ ഹഖ്, കൈലാഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: നവാസ് ആറ്റിങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍: അഫ്‌നാസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുണ്‍ കൊടുങ്ങല്ലൂര്‍, അനേഷ് ബദരിനാഥ്, അഖില്‍ ഗോപു, നസീഫ് റഹ്മാന്‍, അജ്മീര്‍, ഫായിസ് എം. ഡി, എഡിറ്റര്‍: നൗഫല്‍ അബ്ദുല്ല, ആര്‍ട്ട്: രജീഷ് കെ സൂര്യ, മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി,  വസ്ത്രാലങ്കാരം: റസാഖ് താനൂര്‍, കൊറിയോഗ്രഫി: അയ്യപ്പദാസ്, പി. ആര്‍. ഒ: എം. കെ. ഷെജിന്‍.

Latest News