Sorry, you need to enable JavaScript to visit this website.

രജനികാന്ത് വെറും സീറോ; രൂക്ഷ വിമർശവുമായി നടി റോജ

അമരാവതി - സൂപ്പർ സ്റ്റാർ രജനികാന്തിനെതിരെ രൂക്ഷ വിമർശവുമായി തെലുങ്ക് സിനിമ താരവും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജ. തെലുങ്ക് ജനതയുടെ മനസിൽ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാൽ ഇപ്പോൾ വെറും സീറോയായെന്നും അവർ കുറ്റപ്പെടുത്തി.
 താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് രജനി എപ്പോഴും പറയാറ്. പിന്നെ എന്തിനാണ് അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തുന്നതെന്നും ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് കൂടിയായ മന്ത്രി റോജ ചോദിച്ചു.
 ആന്ധ്രാപ്രദേശിലെ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നും ചന്ദ്രബാബു നായിഡുവിന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച രജനികാന്ത്, ചന്ദ്രബാബു നല്കിയ കുറിപ്പ് വായിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. 
 നന്ദമുരി താരക രാമ റാവുവിന്റെ 100 വർഷങ്ങൾ എന്ന പരിപാടിയിൽ പങ്കെടുത്ത് രജനികാന്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് റോജയുടെ വിമർശം. എൻ.ടി.ആർ സ്വർഗത്തിൽനിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും എന്ന് രജനികാന്ത് പ്രസംഗിച്ചിരുന്നു. ഇതാണ് റോജയെ ചൊടുപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
 ആന്ധ്രയിലെ ജനതയെ സംബന്ധിച്ച് രജനികാന്ത് സൂപ്പർ താരമാണ്. അദ്ദേഹത്തെ എത്രയോ ഉയരത്തിലാണ് ജനം കണ്ടതും. എന്നാൽ ഈ പ്രസംഗത്തോടെ അദ്ദേഹം വെറും സീറോയായി. 
 രജനികാന്ത് മാപ്പ് പറയണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് അദ്ദേഹത്തിന് വിടുന്നുവെന്ന് പറഞ്ഞ മന്ത്രി റോജ, ആന്ധ്രയിലേക്ക് രജനികാന്ത് ഇനി വരുമെന്ന് തോന്നുന്നില്ലെന്നും ഇവിടെ തെരഞ്ഞെടുപ്പിൽ നിൽക്കാൻ സാധ്യതയില്ലെന്നും പറഞ്ഞു.
 

Latest News