മുംബൈ- മലയാളത്തിന്റെ പ്രിയ താരം ജ്യോതികയുടെ പുത്തന്‍ വര്‍ക്കൗട്ട് വീഡിയോ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നു. തലകുത്തി നിന്ന് കഠിന വര്‍ക്കൗട്ട് ചെയ്യുകയാണ് താരം. 'മോം' തിരിച്ചിട്ടാല്‍ 'വാവ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. ഇതുവരെ നാല് മില്യണ്‍ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.വീഡിയോയ്ക്ക് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നടിമാരായ ഗായത്രി ശങ്കര്‍, സാധിക വേണുഗോപാല്‍, മാളവിക മേനോന്‍, രാധിക ശരത് കുമാര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനിടെ, ഒരു ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. അടുത്തിടെ സൂര്യയും ജ്യോതികയും കുടുംബസമേതം മുംബയിലേയ്ക്ക് താമസം മാറ്റിയിരുന്നു. 70 കോടി രൂപയുടെ ഫ്‌ലാറ്റ് സൂര്യ സ്വന്തമാക്കുകയും ചെയ്തു. മുംബയിലെ സ്‌കൂളില്‍ പഠനത്തിന് മക്കളെ ചേര്‍ത്തു. നീണ്ട ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന കാതല്‍ ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.