Sorry, you need to enable JavaScript to visit this website.

കൈക്കൂലി വാങ്ങിയ പോലീസുകാരനെ സി.ബി.ഐ കെണിയൊരുക്കി പിടികൂടി

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് എസ്.ഐക്കുവേണ്ടി കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ സി.ബി.ഐ പിടികൂടി. രജൗരി ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ത്രിലോചന്‍ ദത്താണ് കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായത്.
രജൗരി ഗാര്‍ഡന്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ നരേന്ദ്ര പഹല്‍വാന്‍ ഉള്‍പ്പെടെ കൈക്കൂലി ആവശ്യപ്പെട്ട മറ്റ് ഏതാനും പേര്‍ക്കെതിര സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ജെ.ജെ. കോളനിയില്‍ താമസിക്കുന്ന പര്‍മീത് സിംഗിനോടാണ് പോലീസ് ഉദ്യോഗസ്ഥര്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.
സിംഗിന്റെ വീടിനു മുന്നിലുള്ള ചെറിയ മുറിയില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട ഏതാനും പേരെ പോലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ആയുധ നിയമപ്രകാരമുള്ള കേസില്‍ കുടുക്കാതിരിക്കാന്‍ കട തന്റെ പേരില്‍ എഴുതണമെന്നും 50,000 രൂപ കൈക്കൂലി നല്‍കണമെന്നും പഹല്‍വാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ സിംഗ് സി.ബി.ഐ സമീപിച്ച് പരാതി നല്‍കിയതോടെയാണ് പോലീസുകാരെ പിടികൂടാന്‍ കെണി ഒരുക്കിയത്. പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി.

 

Latest News